ഗണപതിയും സാഗർ സൂര്യയും പ്രകമ്പനം ടൈറ്റിൽ പോസ്റ്റർ
യുവതാരങ്ങളായ ഗണപതി, സാഗർ സൂര്യ എന്നിവരെ നായകന്മാരാക്കി വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. നദികളിൽ സുന്ദരി യമുന എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ - കോമഡി എന്റർടെയ‌്‌നറാണ്. ശ്രീഹരി വടക്കൻ ആണ് തിരക്കഥയും സംഭാഷണവും. ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന ചിത്രത്തിൽ അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.വി. കുഞ്ഞിക്കൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം ആൽബി ആന്റണി.
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് നായർ, എഡിറ്റർ : സൂരജ് ഇ.എസ്. കലാസംവിധാനം സുഭാഷ് കരുൺ, ഗാനങ്ങൾ: വിനായക് ശശികുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ : അംബ്രൂ വർഗീസ്, പ്രൊഡക്‌ഷൻ കൺട്രോളർ നന്ദു പൊതുവാൾ. മേക്കപ്പ് : ജയൻപൂങ്കുളം, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ളെസി എന്നിവർ ചേർന്നാണ് നിർമ്മാണം.