'എന്തു ധരിച്ചാലും പ്രശ്നം'; സാനിയ അയ്യപ്പൻ
താൻ എന്തു വേഷം ധരിച്ചാലും ആളുകൾ വളരെ നെഗറ്റീവായ കമന്റുകളാണ് പറയാറുള്ളതെന്ന് നടി സാനിയ അയ്യപ്പൻ. ബിക്കിനി ധരിച്ചാൽ സംസ്കാരമില്ലാത്തവൾ എന്നൊക്കെ പറയും. ''മര്യാദയ്ക്ക് ഇത് ഇട്ടോ, എന്നാലെ ഞങ്ങൾ ലൈക്ക് അടിക്കൂ എന്നൊക്കെയുള്ള കമന്റുകൾ കാണാറുണ്ട്. സാരിയുടുത്താൽ പറയും, അയ്യോ തള്ളച്ചിയായി, ഇരുപത്തിരണ്ടു വയസേയുള്ളൂവെങ്കിലും മുപ്പതു വയസുള്ള തള്ളച്ചിയെ പോലെയാണ് ഇരിക്കുന്നത്. ബിക്കിനി ധരിച്ച ഫോട്ടോ കണ്ടാൽ പറയും വീട്ടിൽ അമ്മയും അച്ഛനുമില്ലേ. അങ്ങനെ എന്തൊക്കെയൊ. നമ്മൾ എന്ത് ചെയ്താലും ഇന്റർനെറ്റിൽ പ്രശ്നമാണ്. എന്താണെന്നറിയില്ല, ഞാൻ എന്ത് ചെയ്താലും ആളുകൾക്ക് പ്രശ്നമാണ്. ഒരു സാരിയുടുത്തിട്ടുള്ള ഫോട്ടോയുടെ താഴത്തെ കമന്റാണ്. ഇരുപത്തിരണ്ട് വയസേ ഉള്ളൂ ഒരു മുപ്പത്തിരണ്ടു വയസായ അമ്മച്ചിയെ പോലെയിരിക്കുവാണ് സാരിയുടുത്ത്. അപ്പോൾ പിന്നെ ഞാൻ നൈറ്റി ഇട്ടിട്ട് വരണോ അല്ലെങ്കിൽ പർദ്ദ ഇട്ടിട്ട് വരണോ? സാനിയ അയ്യപ്പൻ ചോദിക്കുന്നു. മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാനാണ് സാനിയയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ.