അല്ലു അർജുൻ - അറ്റ്‌ലി ചിത്രത്തിൽ പ്രിയങ്ക ചോപ്ര

Sunday 06 April 2025 4:32 AM IST

അല്ലു അർജുനും സംവിധായകൻ അറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര നായികയായി എത്തുന്നു. അല്ലു അർജുൻ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത് . ഒന്ന് ആധുനിക കാലഘട്ടത്തിലെയും മറ്റൊന്ന് പഴയ കാലത്തിലേതുമെന്നാണ് വിവരം. ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. എസ്.എസ്. രാജമൗലി- മഹേഷ്‌ബാബു ചിത്രത്തിനു പിന്നാലെ മറ്റൊരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമായി പ്രിയങ്ക എത്തുന്നു എന്ന പ്രത്യേകതയുണ്ട്. പ്രിയങ്കയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് രാജമൗലി സിനിമ. അല്ലു ചിത്രത്തിലൂടെ അറ്റ്‌ലി തെലുങ്കിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. ജവാൻ സിനിമയുടെ വിജയത്തിനുശേഷം അറ്റ്‌ലിയും ബ്ളോക് ബസ്റ്റർ ചിത്രം പുഷ്‌പ 2നുശേഷം അല്ലു അർജുനും ഒരുമിക്കുന്ന ചിത്രം വമ്പൻ ബഡ്‌ജറ്റിൽ ആണ് ഒരുങ്ങുന്നത്.