മയക്കുമരുന്ന് : രണ്ട് യുവാക്കൾ അറസ്റ്റിൽ
Sunday 06 April 2025 1:19 AM IST
ആര്യനാട്:ആര്യനാട് എക്‌സൈസ് നടത്തിയ ഡ്രൈവിൽ മയക്കുമരുന്ന് ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ.ആര്യനാട് ചെറിയാര്യനാട് പ്ലാമൂട് പുത്തൻ വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന അരുൺ രമേശ് (27),നെടുമങ്ങാട് നെട്ട സൗപർണികയിൽ നദീർ മകൻ ജാവേദ് (35)എന്നിവരാണ് പിടിയിലായത്.അരുവിക്കര മുണ്ടേല അംബയാഗം പ്രദേശത്ത് നിന്നാണ് ഇവരെ കഞ്ചാവുമായി പിടികൂടിയത്.ഇൻസ്‌പെക്ടർ എസ്.കുമാർ,
എക്സൈസ് ഉദ്യോഗസ്ഥരായ രജികുമാർ,സുജിത്ത്,ഗോകുൽ,ശ്രീലത എന്നിവർ റെയിഡിൽ പങ്കെടുത്തു.