ഓപ്പറേഷൻ ഡി-ഹണ്ട്: 149പേർ അറസ്റ്റിൽ
Sunday 06 April 2025 1:23 AM IST
തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള പൊലീസ് ഓപ്പറേഷൻ ഡി-ഹണ്ടിൽ 149പേർ കൂടി അറസ്റ്റിലായി. 141 കേസുകളെടുത്തു. 2276 പേരെ പരിശോധിച്ചു. എം.ഡി.എം.എ (26.17 ഗ്രാം), കഞ്ചാവ് (533 ഗ്രാം), കഞ്ചാവ് ബീഡി (100 എണ്ണം) എന്നിവ പിടികൂടി. ലഹരിയിടപാട് വിവരങ്ങൾ 9497927797 നമ്പറിൽ അറിയിക്കാം.