ഫുട്ബാൾ ടൂർണമെന്റ് ഇന്ന് മുതൽ

Sunday 06 April 2025 12:37 AM IST

തൃശൂർ: കെ.ആർ. തോമസ് സ്മാരക ക്ലബ്ബും ശാസ്ത എഫ്.സി തൃശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന 24-ാം കെ.ആർ. തോമസ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഇന്നു മുതൽ 29 വരെ കണിമംഗലം വലിയാലുക്കൽ ക്ഷേത്രമൈതാനിയിൽ നടക്കും. വൈകിട്ട് 7.30ന് നടക്കുന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാത്രി എട്ടിനാണ് മത്സരം. പാസ് മൂലമാണ് പ്രവേശനം. ലഹരി വിരുദ്ധ ഫുട്ബാൾ ടൂർണമെന്റിൽ എ.സി.പി, നെടുപുഴ എസ്.എച്ച്.ഒ, കണിമംഗലം, പനമുക്ക്, കൂർക്കഞ്ചേരി, നെടുപുഴ,ഡിവിഷൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. സ്വർണമെഡലാണ് സമ്മാനം. വാർത്താസമ്മേളനത്തിൽ പി.ആർ. കണ്ണൻ, എ.വി. ഗിരീശൻ,എ.ആർ. രാഹുൽനാഥ്, കെ.ജി. ശശി എന്നിവർ പങ്കെടുത്തു.