വോളീബാൾ ടൂർണ്ണമെന്റ് 8 മുതൽ 12 വരെ

Sunday 06 April 2025 12:37 AM IST

തൃപ്രയാർ: എടത്തിരുത്തി നവകിരൺ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ രണ്ടാമത് അഖിലേന്ത്യാ വോളീബാൾ ടൂർണ്ണമെന്റ് 8 മുതൽ 12 വരെ നടക്കും. ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം. കേരളാ പൊലീസ്, ഇൻഡ്യൻ എയർഫോഴ്‌സ് ഡൽഹി, ഇൻഡ്യൻ ആർമി , സി.ഐ.എസ്.എഫ് റാഞ്ചി, കൊച്ചിൻ കസ്റ്റംസ്, ഇൻകം ടാക്‌സ് ചെന്നൈ എന്നീ ടീമുകളാണ് പങ്കെടുത്തുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. സംഘാടക സമിതി ഭാരവാഹികളായ പ്രശോഭിതൻ മുനപ്പിൽ, അശോകൻ പാമ്പൂരി, സുനിൽകുമാർ എം.ആർ, കെഎസ്ഇബി മുൻ വോളീബോൾ താരം അൻവർ ഹുസൈൻ, ഷിറാസ് കാവുങ്ങൽ, സാൽ ഭാസ്‌കർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.