പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ്

Sunday 06 April 2025 12:38 AM IST

തൃശൂർ: ജബൽപുർ രൂപതയിലെ കത്തോലിക്ക വിശ്വാസികൾ രൂപതയിലെ ദേവാലയങ്ങളിലേക്ക് നടത്തിയ തീർത്ഥാടനം ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയും വികാരി ജനറൽ ഫാ.ഡേവിസിനേയും പ്രോക്യൂറേറ്റർ ഫാ. ജോർജിനേയും വിശ്വാസികളെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ലൂർദ് കത്തീദ്രൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു. വികാരി ഫാ. ജോസ് വല്ലൂരാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റോ പാലത്തിങ്കൽ അദ്ധ്യക്ഷനായി. അതിരൂപത പ്രസിഡന്റ് ഡോ.ജോബി കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കൈക്കാരന്മാരായ ലൂയി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകാരക്കാരൻ, ജോജു മഞ്ഞില, തോമസ് കോനിക്കര, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. കെ.എം. ഫ്രാൻസിസ്, ഫാ. പ്രജോവ് വടക്കെത്തല, ഫാ. ജീസ്‌മോൻ ചെമ്മണ്ണൂർ, ജോജു തെക്കത്ത് എന്നിവർ സംസാരിച്ചു.