മണപ്പുറം കലോത്സവം 7,8 തീയതികളിൽ
Sunday 06 April 2025 12:39 AM IST
തൃപ്രയാർ: മണപ്പുറം സമീക്ഷയുടെ നേതൃത്വത്തിൽ 7, 8 തീയതികളിലായി മണപ്പുറം കലോത്സവം സംഘടിപ്പിക്കും. നാട്ടിക ശ്രീനാരായണ ഹാളിലാണ് കലോത്സവം. 7ന് ഉച്ചതിരിഞ്ഞ് 2.30ന് നാട്ടിക ശ്രീനാരായണ കോളേജ് പ്രിൻസിപ്പാൾ ഡോ. പി.എസ്.ജയ കലോത്സവം ഉദ്ഘാടനം ചെയ്യും. സമീക്ഷ നടത്തിയ പി. ഭാസ്‌കരൻ സ്മൃതി ഗാനാലാപനം അവാർഡ് ജേതാക്കൾക്ക് ദുബായ് ട്രാൻസ് ബൾക്ക് ഇന്റർ നാഷണൽ ഷിപ്പിംഗ് കമ്പനിയുടെ എം.ഡി.ഒ.വി ഷാബു സമ്മാനങ്ങൾ നൽകും. ചിത്രകാരൻമാർ അണിനിരക്കുന്ന മയക്കുമരുന്നിനെതിരായ ചിത്രപ്രദർശനം, കാൻവാസ് ചിത്രരചന എന്നിവ സംഘടിപ്പിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ, സി.ജി അജിത്കുമാർ, ടി.എസ്. സുനിൽകുമാർ, വി.ആർ. പ്രഭ, പി.എൻ. സുചിന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.