സംരക്ഷിത സ്‌മാരകങ്ങൾ മുസ്ലിം പള്ളികളായി ഉപയോഗിക്കാൻ കഴിയുമോയെന്ന് പരിശോധിക്കും
Sunday 06 April 2025 1:29 AM IST
ന്യൂഡൽഹി : ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയ്‌ക്ക് കീഴിലുള്ള സംരക്ഷിത സ്‌മാരകങ്ങൾ മുസ്ലീം പള്ളികളായി ഉപയോഗിക്കാൻ കഴിയുമോയെന്നത് പരിശോധിക്കാൻ സുപ്രീംകോടതി. ഉത്തർപ്രദേശ് മഥുരയിലെ ശ്രീകൃഷ്‌ണ ജന്മഭൂമി തർക്കക്കേസിലാണിത്. ക്ഷേത്രമേഖലയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് സംരക്ഷിത സ്‌മാരകമായതിനാൽ ആരാധനാലയമായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം ഹർജിക്കാർ ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ആരാധാനാലയ നിയമത്തിന്റെ സംരക്ഷണവും ലഭിക്കില്ലെന്ന് വാദിച്ചു. ഇതോടെ, വിശദമായ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജീവ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.