റഷ്യൻ ആക്രമണം: യുക്രെയിനിൽ 19 മരണം

Sunday 06 April 2025 7:06 AM IST

കീവ്: യുക്രെയിൻ നഗരമായ ക്രിവി റീയിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ 9 കുട്ടികൾ അടക്കം 19 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയായിരുന്നു സംഭവം. സാധാരണക്കാരെ ആക്രമിച്ചില്ലെന്നും സൈനികരെയാണ് ലക്ഷ്യമിട്ടതെന്നുമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വാദം. യുക്രെയിൻ ഇത് നിഷേധിച്ചു.