പുണർതം ഉത്സവം, ഭക്തിനിർഭരം
Monday 07 April 2025 12:48 AM IST
വൈക്കം : ഇടഉല്ലല ഞെട്ട്യത്തറ ഭദ്രകാളി ക്ഷേത്രത്തിലെ പുണർതം ഉത്സവവും പൊങ്കാലയും ഭക്തിനിർഭരമായ ചടേങ്ങാടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദൻ മുഖ്യകാർമ്മികനായിരുന്നു. മേൽശാന്തി കൊതവറ ബിനീഷ്, പി.വി. രഞ്ചിത്ത് ശാന്തി എന്നിവർ സഹകാർമ്മികനായിരുന്നു. മഹാഗണപതിഹോമം, കലശാഭിഷേകം എന്നിവയ്ക്ക് ശേഷം പൊങ്കാല നടത്തി. ക്ഷേത്രം തന്ത്രി പാണാവളളി ഷാജി അരവിന്ദൻ പൊങ്കാല അടുപ്പിൽ ദീപം പകർന്നു. വൈകിട്ട് ദേശതാലപ്പൊലി, ദീപക്കാഴ്ച എന്നിവയും നടന്നു. പ്രസിഡന്റ് സി.എൻ. സുരേന്ദ്രൻ, വനിത പ്രസിഡന്റ് ഓമന എന്നിവർ നേതൃത്വം നൽകി