സമ്പൂർണ ശുചിത്വ നിയോജകമണ്ഡലം
Monday 07 April 2025 12:53 AM IST
ചങ്ങനാശ്ശേരി : സമ്പൂർണ ശുചിത്വ നിയോജകമണ്ഡലമായി ചങ്ങനാശേരിയെ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പ്രഖ്യാപിച്ചു. നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു .വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസമ്മ ജോബ് , കൗൺസിലർമാരായ ബീന ജോബി, സന്തോഷ് ആന്റണി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ രാജു, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഡി മോഹനൻ , തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ്, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.