ഇടശ്ശേരിക്കവിതകൾ സെമിനാർ നടത്തി
Monday 07 April 2025 12:57 AM IST
അയ്മനം : പരസ്പരം വായനക്കൂട്ടത്തിന്റെ 200-ാമത് പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനം ഇടശ്ശേരിക്കവിതകൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ പ്രോവൈസ് ചാൻസിലർ ഡോ.എസ്.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഔസേഫ് ചിറ്റക്കാട് അദ്ധ്യക്ഷനായി. രമ പ്രസന്ന പിഷാരടി, കെ.കെ.വിജയൻ, രജനി രൂപേഷ്, മഹിളാമണി സുഭാഷ്, ഉണ്ണികൃഷ്ണൻ അമ്പാടി, ശ്രീലതാ സായ് എന്നിവർ അനുബന്ധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെ.എൻ.സുലോചനൻ സ്വാഗതവും, കെ.കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.