ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

Monday 07 April 2025 12:59 AM IST

കുമരകം : തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് 16ാം വാർഡിലെ കുടുംബശ്രീ എ ഡി എസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് മലരിക്കൽ ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ് ഗവ. യു പി സ്‌കൂളിൽ നടന്ന പരിപാടിയിൽ വാർഡ്‌മെമ്പർ ജയറാണി പുഷ്പാകരൻ അദ്ധ്യഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സജിമോൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ, ഹെഡ്മാസ്റ്റർ മറിയാമ്മ, ആശാ പ്രവർത്തക ജ്യോതി തുടങ്ങിയവർ സംസാരിച്ചു.

സ്വയം നശിക്കരുത്, മറ്റുള്ളവരെ നശിപ്പിക്കരുത് എന്ന വിഷയത്തിൽ നടന്ന ബോധവത്കരണ ക്ലാസ് അസി.എക്‌സൈസ് കമ്മിഷണർ ആനന്ദ് രാജ് നയിച്ചു.