സൂര്യയുടെ റെട്രോ, വൈക മെറിലാൻഡ് സ്വന്തമാക്കി

Monday 07 April 2025 4:00 AM IST

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ റെട്രോ കേരള വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിർമാതാവ് പി. സുബ്രഹ്മണ്യത്തിന്റെ ചെറുമകൻ സെന്തിൽ സുബ്രഹ്മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാൻഡ് റിലീസ് കരസ്ഥമാക്കി. എൺപത്തി രണ്ട് സിനിമകൾ മലയാളത്തിന് സമ്മാനിച്ച മെറിലാൻഡ് സ്റ്റുഡിയോസ് വൻ തുകയ്ക്കാണ് റെട്രോയുടെ സ്വന്തമാക്കിയത്. പൂജ ഹെഗ്‌ഡെ നായികയായെത്തുന്ന റെട്രോയിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരുമുണ്ട്. നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മേയ് 1ന് റിലീസ് ചെയ്യും. ഛായാഗ്രഹണം: ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ് അലി, സംഗീതസംവിധാനം : സന്തോഷ് നാരായണൻ, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ. ജി, അളഗിയക്കൂത്തൻ, പി .ആർ. ഒ: പ്രതീഷ് ശേഖർ.