ദ വേർഡിക്ട് 498 എ
ദീപ്താൻഷു ശുക്ലയുടെ ജീവിതത്തെ ആസ്പദമാക്കി 'ദ വേർഡിക്ട് 498എ' എന്ന ചിത്രം പ്രഖ്യാപിച്ച് നിർമ്മാതാവ് രാജ് ഷാൻഡില്യ. കഥവാചക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബംഗാളി ചലച്ചിത്രകാരൻ അനിന്ദ്യ ബികാസ് ദത്തയാണ്. സ്ത്രീധന പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതും, എന്നാൽ പുരുഷന്മാരെയും അവരുടെ കുടുംബങ്ങളെയും തെറ്റായി പ്രതിചേർക്കാൻ കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നതുമായ നിയമമായ സെക്ഷൻ 498 എയുടെ വ്യാപകമായ ദുരുപയോഗത്തിനെതിരെ പോരാടുന്നതിന് എൻജിനിയറും പിന്നീട് വക്കീലുമായ ദീപ്താൻഷു ശുക്ല നടത്തിയ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാജ് ഷാൻഡില്യയും വിമൽ ലാഹോട്ടിയും ചേർന്ന് നിർമ്മിക്കുന്ന ദി വെർഡിക്ട് 498 എ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ഒരുക്കാൻ പോകുന്നത്.