ഞെട്ടിക്കാൻ ഫഹദും വടിവേലുവും, മാരീശൻ ജൂലായിൽ
Monday 07 April 2025 4:10 AM IST
മാമന്നൻ എന്ന ചിത്രത്തിനുശേഷം ഫഹദ് ഫാസിലും വടിവേലുവും ഒരുമിക്കുന്ന മാരീശൻ ജൂലായിൽ റിലീസ് ചെയ്യും. എന്നാൽ തീയതി പുറത്തു വിട്ടിട്ടില്ല. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീശൻ റോഡ് - കോമഡി വിഭാഗത്തിൽപ്പെടുന്നു. ഏറെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ മാമന്നനു പിന്നാലെ ഫഹദ് ഫാസിൽ - വടിവേലു ടീം വീണ്ടും ഒന്നിക്കുന്നു എന്നതു തന്നെയാണ് ഹൈലൈറ്റ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി. ചൗധരി നിർമ്മിക്കുന്ന 98-ാമത് സിനിമയാണ്. കലൈ ശെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു. യുവാൻ ശങ്കർ രാജയാണ് സംഗീതം. തമിഴ് ചിത്രം ആറുമനേ, ദിലീപ് നായകനായ വില്ലാളിവീരൻ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സുധീഷ് ശങ്കർ.