രാജ് ബി. ഷെട്ടി- ശിവരാജ് കുമാർ - ഉപേന്ദ്ര ചിത്രം 45 ടീസർ
കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി. ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 45 ടീസർ പുറത്ത്. കന്നട സംഗീത സംവിധായകനായ അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉമ രമേശ് റെഡ്ഡി, എം. രമേശ് റെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിന് സംഗീതം നൽകുന്നത് അർജുൻ ജന്യ തന്നെയാണ്.
വമ്പൻ ആക്ഷൻ രംഗങ്ങളും, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും നൽകുന്ന ദൃശ്യവിസ്മയമായിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഛായാഗ്രഹണം സത്യ ഹെഗ്‌ഡെ, എഡിറ്റിംഗ് കെ എം പ്രകാശ്, നൃത്തസംവിധാനം ചിന്നി പ്രകാശ്, ബി. ധനഞ്ജയ്,സംഭാഷണം അനിൽ കുമാർ, സ്റ്റണ്ട്സ് ഡോ. കെ. രവിവർമ്മ, ജോളി ബാസ്റ്റിയൻ, ഡിഫറന്റ് ഡാനി, ചേതൻ ഡിസൂസ, കലാസംവിധാനം മോഹൻ പണ്ഡിറ്റ്, മേക്കപ്പ് ഉമാ മഹേശ്വർ, വസ്ത്രാലങ്കാരം പുട്ടരാജു, വി.എഫ്.എക്സ് യാഷ് ഗൌഡ, പ്രൊഡക്ഷൻ മാനേജർ രവിശങ്കർ, ആഗസ്റ്റ് 15ന് ആഗോള റിലീസായി പ്രദർശനത്തിന് എത്തും. പി.ആർ.ഒ ശബരി