കെ.പി.എസ്.ടി.എ ബോധവത്കരണ ക്ലാസ്

Monday 07 April 2025 2:30 AM IST

പൂവാർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.പി,യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ പോസ്റ്റർ രചനാ മത്സരവും രക്ഷകർത്തൃ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വൈസ് പ്രസിഡന്റ് ടിജോ വൈ.ജെ,സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സി.ആർ.ആത്മകുമാർ,ആർ.അനിൽരാജ്,സെക്രട്ടറി അലോഷ്യസ്,ട്രഷറർ ജോയ് ജോൺസ്,ഉപജില്ലാ ഭാരവാഹികളായ സോഫി.എം,ബിജോ,തിരുപുറം എക്സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസർമാരായ അജിത്ത്,രാധാക്യഷണൻ തുടങ്ങിയവർ പങ്കെടുത്തു.