രാഷ്ട്രീയ ജനതാദൾ പഞ്ചായത്ത് പ്രതിനിധി സമ്മേളനം

Monday 07 April 2025 1:32 AM IST

ബാലരാമപുരം: രാഷ്ട്രീയ ജനതാദൾ ബാലരാമപുരം പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 3ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും. ആർ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. രഘു അദ്ധ്യക്ഷത വഹിക്കും. കോട്ടുകാൽക്കോണം മണി,​എം.രാജഗോപാൽ,​പാറക്കുഴി രവീന്ദ്രൻ,​ ആലുവിള ഷാജി,​ആർ.അനീഷ്,​ടി.ശശീന്ദ്രൻ,​വി.രവീന്ദ്രൻ,​ടി.രാജൻ,​ആർ.ബൈജു എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സംഘടന ചർച്ചയിൽ ആർ.ബാഹുലേയൻ,ടി.രാജൻ,​എസ്.കെ. ബിജു,​ഡി.ശ്യാമള, ഷിബു,​ പി.രാജൻ,​ കെ.അജിത്ത്,​ആർ.മധുസൂദനൻ,​ടി.രാജൻ,​സി.ശശി,​ആലുവിള.എ.കണ്ണൻ,​തേമ്പാമുട്ടം വേണു,​ആർ.ഷാജി എന്നിവർ സംസാരിക്കും. ആർ.ബൈജു നന്ദി പറയും. മലയിൻകീഴ് ചന്ദ്രൻ നായർ സമാപന പ്രസംഗം നടത്തും.