സുരക്ഷിത യാത്രയ്‌ക്ക്  കൂട്ടായി സഹയാത്രിക

Monday 07 April 2025 12:36 AM IST

കോട്ടയം : നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതരായി വിവിധസ്ഥലങ്ങളിലേയ്ക്കും,​ ഭവനങ്ങളിലേയ്ക്കും യാത്ര ചെയ്യാൻ സഹയാത്രിക ഒപ്പമുണ്ട്. ജില്ലാ പഞ്ചായത്തും ,​ പൊലീസും ചേർന്ന് ഒരു വർഷം മുൻപൊരുക്കിയ പദ്ധതിയാണ് സുഖയാത്ര ഒരുക്കുന്നത്. കോട്ടയം കെ.എസ്.ആ.ടി.സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് സഹയാത്രിക ഓട്ടോറിക്ഷകളുടെ സേവനമുള്ളത്. പൊലീസിന്റെ നേതൃത്വത്തിൽ ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് ഉറപ്പുവരുത്തിയ ഡ്രൈവർമാരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഏകദിനപരീശിലനവും നൽകിയിരുന്നു. നിലവിൽ 25 ഓട്ടോറിക്ഷകളാണ് സർവീസ് നടത്തുന്നത്. സ്റ്റാൻഡിലും പരിസരത്തും വിവരങ്ങളടങ്ങിയ വിശദമായ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

ഐ.ഡി കാർഡും, സ്റ്റിക്കറും

പദ്ധതിയിലുള്ള ഓട്ടോ ഡ്രൈവർമാർക്ക് ഐ.ഡി കാർഡും വാഹനത്തിൽ സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. കൂടാതെ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷ നമ്പർ, ഡ്രൈവർ പേര്, ഫോൺ നമ്പർ എന്നിവയും പൊലീസ് സഹായത്തിനായുള്ള ഹെൽപ്പ് ലൈൻ നമ്പരും രേഖപ്പെടുത്തിയ സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ബോർഡുകൾ യാത്രക്കാർക്ക് കാണാവുന്ന വിധത്തിലല്ലെന്ന് ആക്ഷേപമുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുൻപ് വാഹനത്തിന്റെ നമ്പരുൾപ്പെടെയുള്ള വിവരങ്ങൾ യാത്രക്കാർക്ക് മൊബൈലിൽ ഫോട്ടോ എടുത്ത് സൂക്ഷിക്കാം.

 ''അവധി ദിനങ്ങളിലാണ് സഹയാത്രിക ഓട്ടോറിക്ഷകൾക്ക് കൂടുതൽ ഓട്ടം ലഭിക്കുന്നത്. രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകളും കുട്ടികളും വിളിക്കാറുണ്ട്.

( സഹയാത്രിക ഓട്ടോറിക്ഷ ഡ്രൈവർ)