ഏകദിന പ്ലാസ്റ്റിക് നിർമാർജന യജ്ഞം
Monday 07 April 2025 2:57 AM IST
പൂവാർ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ശുചിത്വ സാഗരം സുന്ദര തീരം'പദ്ധതിയുടെ രണ്ടാംഘട്ടമായ ഏകദിന പ്ലാസ്റ്റിക് നിർമാർജനയജ്ഞം 11ന് രാവിലെ 8ന് പൊഴിയൂരിൽ ആരംഭിച്ച് കാപ്പിൽ തീരത്ത് സമാപിക്കും. മത്സ്യത്തൊഴിലാളികൾ,ബോട്ടുടമകൾ,സന്നദ്ധ സംഘടനകൾ,രാഷ്ട്രീയ പ്രസ്ഥാനങ്ങൾ,തദ്ദേശ സ്ഥാപനങ്ങൾ,വിവിധ സർക്കാർ വകുപ്പുകൾ,ഏജൻസികൾ,സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുക്കും. വിവരങ്ങൾക്ക്: 0471-2481118, 9895981715.