ഭാഗവത സപ്താഹം

Monday 07 April 2025 1:01 AM IST

തിരുവനന്തപുരം: മരുതംകുഴി കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 18-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു.അയ്യപ്പൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രശാന്ത്.എം.എൽ.എ,കൗൺസിലർ സുമി ബാലു,ഉദിയന്നൂർ ദേവീക്ഷേത്രം സെക്രട്ടറി ശശിധരക്കുറുപ്പ്,എം.അനിൽകുമാർ യജ്ഞാചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി,എസ്. മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു. ഈമാസം 13ന് സമാപിക്കും.