ഡി.ശിവദാസന് അവാർഡ്
Monday 07 April 2025 2:06 AM IST
കടയ്ക്കാവൂർ: പ്രഭാകരൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മുതിർന്ന പത്ര പ്രവർത്തകനും കേരളകമുദി കടയ്ക്കാവൂർ ലേഖകനുമായ ഡി. ശിവദാസന് . പ്രശംസാ പത്രവും പൊന്നാടയും പ്രഭാകരൻ മാസ്റ്ററുടെ ചിത്രം ആലേഖനം ചെയ്ത മെമന്റോയുമാണ് അവാർഡ്. പ്രൊഫ. ചിറക്കര സലിംകുമാർ, പാലച്ചിറ അജിത് കുമാർ, അഡ്വ.പൂതക്കുളം ശ്രീകണ്ഠൻ നായർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ഡി.ശിവദാസിനെ തിരഞ്ഞെടുത്തത്.പ്രഭാകരൻ മാസ്റ്ററുടെ ജന്മദിനമായ ഏപ്രിൽ 10ന് അവാർഡ് നൽകുമെന്ന് സംസ്ഥാന സെക്രട്ടറി ഡോ. അശോക് ശങ്കർ അറിയിച്ചു.