പിതൃസഹോദരനെ കുത്തിയയാൾ പിടിയിൽ
Monday 07 April 2025 12:14 AM IST
മുണ്ടക്കയം ഈസ്റ്റ് : പിതൃ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി 33 വർഷത്തിനുശേഷം പിടിയിൽ. കോരുത്തോട് മൂഴിക്കൽ കൊച്ചുവീട്ടിൽ സുനിൽ കുമാർ (52) നെയാണ് മൂന്നാറിൽ നിന്ന് പിടികൂടിയത്. 1993 ലാണ് പിതൃ സഹോദരനായ വിജയനെ കുത്തിയ ശേഷം ഇയാൾ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടത്. നാലുവർഷം ചെന്നൈയിൽ താമസിച്ച ശേഷം മൂന്നാറിൽ എത്തി. മതവും പേരും മാറി തമിഴ് സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. സി.ഐ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.