നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Monday 07 April 2025 12:15 AM IST
ചങ്ങനാശേരി : ചങ്ങനാശേരി മൈത്രി നഗർ ഭാഗത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പനച്ചിക്കാട് ചാന്നാനിക്കാട് കൊച്ചുപറമ്പിൽ വീട്ടിൽ രതീഷിന്റെ ഭാര്യ ശാന്തി (35) ന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ബാത്ത്‌റൂമിൽ രണ്ട് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഉത്പന്നങ്ങൾ. രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശേരി ഡിവൈ.എസ്.പി എ.കെ.വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശേരി സ്റ്റേഷൻ എസ്.എച്ച്.ഒ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുളള സംഘവും , ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.