പച്ചക്കുതിര - പ്രകൃതി സഹവാസ ക്യാമ്പ്

Monday 07 April 2025 12:07 AM IST
ഗുഡ് എർത്തിന്റെ ആഭിമുഖ്യത്തിൽ മാലൂരിൽ സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പിൽനിന്ന്

പേരാവൂർ: മാലൂരിൽ ഗുഡ് എർത്ത് ഹോളിസ്റ്റിക് ഇക്കോ വില്ലേജ് സാരംഗിൽ 'പച്ചക്കുതിര' പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളിൽ വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയ അഡിക്ഷൻ മാറ്റി, അവരുടെ സർഗാത്മക ചിന്തയും പ്രകൃതി അവബോധവും സ്നേഹവും വളർത്തുക എന്ന് ലക്ഷ്യമിട്ടുകൊണ്ടുള്ള ഗുഡ് എർത്തിന്റെ പ്രവർത്തന പരിപാടിയുടെ തുടക്കമായാണ് ക്യാമ്പ്. നേച്ചർ ജേർണലിംഗ്, തിയേറ്റർ ഗെയിമുകൾ, പ്രകൃതിയിലൂടെ കലാപഠനം, പ്രകൃതി വർണ്ണ നിർമ്മാണവും ചിത്രരചനയുമൊക്കെയായി നടന്ന പ്രകൃതി സഹവാസ പഠന ക്യാമ്പ് കുട്ടികളെ ജൈവികതയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള സംഘാടകരുടെ ശ്രമം ശ്രദ്ധേയമായി. മലയോര മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 27 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ ഡോ. ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്, ശിവദർശന നമ്പ്യാർ, ബിജു തേൻകുടി എന്നിവർ ക്ലാസെടുത്തു.