സ്റ്റെം എഡ്യൂക്കേഷൻ പരിശീലന പരിപാടി

Monday 07 April 2025 12:16 AM IST
സ്റ്റെം എഡ്യൂക്കേഷൻ പരിശീലന പരിപടി സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മടമ്പം: പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്‌നോളജീസ്, കൊച്ചി കെ.എം.ഇ.എ എൻജിനീയറിംഗ് കോളജ് എന്നിവയുമായി സഹകരിച്ച് അദ്ധ്യാപകർക്കും അദ്ധ്യാപക വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച സ്റ്റെം എഡ്യൂക്കേഷൻ പരിശീലന പരിപടി സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൃഷ്ടി റോബോട്ടിക്സ് സി.ഇ.ഒ സുനിൽ പോൾ ആണ് ഇരുപത് പേർ പങ്കെടുക്കുന്ന അഞ്ച് ദിവസത്തെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഊന്നൽ നൽകിയിട്ടുള്ള സ്റ്റെം എഡ്യൂക്കേഷൻ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾക്കാണ് പി.കെ.എം കോളജിൽ തുടക്കം കുറിക്കുന്നത്. കോളേജിനെ സെന്റർ ഫോർ സ്റ്റെം എഡ്യൂക്കേഷൻ ഇനിഷ്യേറ്റീവായി എം.എൽ.എ പ്രഖ്യാപിച്ചു. പ്രൊജക്ടിന്റെ നടത്തിപ്പിനായുള്ള ധാരണാപത്രത്തിൽ പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷനും സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്‌നോളജീസും ഒപ്പുവച്ചു.