വാർഷിക സമ്മേളനവും ആദരവും
Monday 07 April 2025 12:21 AM IST
മാഹി: ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷന്റെ മുപ്പത്തിയാറാമത് ജനറൽ ബോഡി യോഗവും ആദര സമർപ്പണവും നടത്തി. അസോസിയേഷൻ പ്രസിഡന്റ് സി.എച്ച് വസന്തയുടെ അദ്ധ്യക്ഷതയിൽ രമേഷ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ ആരോഗ്യമന്ത്രി ഇ. വത്സരാജ് മുഖ്യാതിഥിയായി. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ഡോ. എ.പി ഇസാഖ് മുഖ്യഭാഷണം നടത്തി. സർവ്വീസിൽ നിന്നും വിരമച്ചവരെ ചടങ്ങിൽ ആദരിച്ചു. കെ. രാധകൃഷ്ണൻ, കെ. മോഹനൻ, കെ. ഹരീന്ദ്രൻ, കെ. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം പവിത്രൻ സ്വാഗതവും എൻ. മോഹനൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. കവിത (പ്രസിഡന്റ്), എൻ. മോഹനൻ, സുസി സ്റ്റീഫൻ (വൈസ് പ്രസിഡന്റ്), കെ. മുബാസ് (ജനറൽ സെക്രട്ടറി), എ. സുബി ,ശിൽപ (ജോയിന്റ് സെക്രട്ടറി), പി.പി. സിസൺ (ട്രഷറർ).