നാരകത്തറയിൽ അടിപ്പാതവേണം
Monday 07 April 2025 1:49 AM IST
ഹരിപ്പാട്: നാരകത്തറ ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണം എന്ന ആവശ്യവുമായി ബി.ജെ.പി ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ദക്ഷിണമേഖലാഅധ്യക്ഷൻ കെ.സോമൻ ഉദ്ഘാടനം ചെയ്തു.ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് പി.സുമേഷ് അധ്യക്ഷതവഹിച്ചു.മുൻ മണ്ഡലം പ്രസിഡന്റ് ജെ.ദിലീപ് ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജി.എസ് ബൈജു സ്വാഗതവും മനു പള്ളിപ്പാട് നന്ദിയും പറഞ്ഞു.സംസ്ഥാന കൗൺസിൽ അംഗം പ്രണവംശ്രീകുമാർ, ജില്ലാസെക്രട്ടറി ശാന്തകുമാരി,ന്യൂനപക്ഷമോർച്ച ജില്ലാവൈസ് പ്രസിഡന്റ് ഫ്രാൻസിസ് പണിക്കർ, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് മാരായപി.ഉദയൻ,സുഭാഷിണി, സെക്രട്ടറിമാരായ രാമപ്രസാദ്, കെ.സതീഷ്, ട്രഷറർ മോഹനൻ നായർ എന്നിവർ പങ്കെടുത്തു.