അവലോകന യോഗം ചേർന്നു
Monday 07 April 2025 12:52 AM IST
ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ദേശിച്ച പ്രവൃത്തികളുടെ അവലോകനയോഗം ചേർന്നു. കെ.സി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ അലക്‌സ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥലലഭ്യത കുറവ് പ്രവൃത്തി നിർവഹണത്തെ പ്രതികൂലമായി ബാധിക്കുന്നതായി വിലയിരുത്തിയ എം.പി, ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ നിർവഹണ സാദ്ധ്യതയില്ലാത്ത പ്രവൃത്തികൾ റദ്ദ് ചെയ്യുന്നതിനും യോഗത്തിൽ തീരുമാനിച്ചു
പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ഫിനാൻസ് ഓഫീസർ അജയനന്ദ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.