ഓട്ടിസംദിനം ആചരിച്ചു
Monday 07 April 2025 12:52 AM IST
ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്ററിന്റെയും ഓട്ടിസം സെന്ററിന്റെയും ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ഓട്ടിസം അവബോധന ദിനം ആചരിച്ചു. ആർ.ഇ.ഐ.സി യുടെ നോഡൽ ഓഫീസറും പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ലതിക നായർ ഉദ്ഘാടനം ചെയ്തു. ഡയറ്റീഷ്യൻ ആർ.മധുമിത, സൈക്കാട്രി വിഭാഗം ഡോ.അമീൻ സി.ഹന്ന, ഡോ.സന്തോഷ് എബ്രഹാം, ഡോ.അനു പീറ്റർ, സൈക്കോളജിസ്റ്റ് പി.എം.അശ്വതി തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.