ലെൻസ് ഫെഡ് കുടുംബ സംഗമം

Monday 07 April 2025 2:02 AM IST

ആലപ്പുഴ: ലെൻസ് ഫെഡ് ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടൽ റമദായിൽ നടന്ന എൻജിനിയേഴ്സ് മീറ്റും കുടുംബസംഗമവും ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സവിൻ ചന്ദ്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി മാത്യു തോമസ്, കെ.ആർ പ്രദീപ്‌, എം.ആർ അനിൽ, സുരേഷ് കുമാർ, എ .ഫൈസൽ, ജി. രാജേന്ദ്രകുമാർ, രാകേഷ് കുറുപ്പ്, ബിന്ദു സന്തോഷ്, അനിൽകുമാർ.എസ് എന്നിവർ സംസാരിച്ചു.