കോൺഗ്രസ് പ്രതിഷേധം
Monday 07 April 2025 12:04 AM IST
മുഹമ്മ: വീണ വിജയന് എസ്.എഫ്.ഐ.ഒ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് ബി.അൻസൽ,എൻ. എ.അബൂബക്കർ ആശാൻ, ശേഷഗോപൻ, വി.എച്ച്.അബ്ദുൾഖാദർ ആശാൻ, കെ.വി. സുധീർ,എൻ.യു.ഷറഫുദ്ദീൻ, കെ.എൻ.വേണുഗോപാൽ, മുഹമ്മദ് കുഞ്ഞ് പനമ്പള്ളി, ഉവൈസ് കുന്നപ്പള്ളി,കുമിദ ഉപേന്ദ്രൻ, നുർദ്ദീൻ കുന്നപ്പള്ളി,ആർ.വേണുഗോപാൽ, സിബി മണ്ണഞ്ചേരി, പി.എ.മുസ്തഫ എന്നിവർ നേതൃത്വം നൽകി.