വേനൽക്കാല അവധി ക്യാമ്പ്
Monday 07 April 2025 12:04 AM IST
ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാല ബാലവേദിയുടെ വേനൽക്കാല അവധി ക്യാമ്പ് വേനൽ തുമ്പികൾ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോജ് കൃഷ്ണേശ്വരി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സന്ദേശവും നൽകി. ഗ്രന്ഥശാല സെക്രട്ടറി എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യോഗത്തിൽ ഡോ.ഗംഗാകൈലാസ് മുഖപ്രഭാഷണം നടത്തി. രക്ഷാധികാരി പി.വിശ്വനാഥ് സംസാരിച്ചു. തുടർന്ന് സംഗീത എസ്.കുമാർ, വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ കളിയും ചിരിയും കലാപരിപാടിയും നടന്നു. ബാലവേദി കൺവീനർ ഇന്ദു സജികുമാർ സ്വാഗതവും കെ. എം. ഉണ്ണികൃഷ്ണമേനോൻ നന്ദിയും പറഞ്ഞു.