വഖഫ് ബിൽ: കൂടുതൽ സംഘടനകൾ സുപ്രീംകോടതിയിൽ

Monday 07 April 2025 1:40 AM IST

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാർലമെന്റും രാഷ്ട്രപതിയും അംഗീകരിച്ച് വിജ്ഞാപനമിറങ്ങി നിയമമായതിനു പിന്നാലെ കൂടുതൽ മുസ്ലിം സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചു. ഇന്നലെ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയും,​ജമിയത്ത് ഉലമ-ഇ-ഹിന്ദുമാണ് ഹർജി സമർപ്പിച്ചത്. കോൺഗ്രസ് എം.പിയും ലോക്‌സഭയിലെ പാർട്ടി വിപ്പുമായ മുഹമ്മദ് ജാവേദ്,​ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹദുൽ മുസ്ലിമിൻ (എ.ഐ.എം.ഐ.എം) നേതാവും ലോക്‌സഭാംഗവുമായ അസദുദ്ദിൻ ഒവൈസി തുടങ്ങിയവരും ഹ‌ർജി നൽകി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാർ ഇന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്‌ക്ക് മുന്നിൽ ആവശ്യപ്പെട്ടേക്കും.