മത്സ്യകന്യകയെ പോലെ ഒരമ്മ, ബേബി മൂൺ ചിത്രങ്ങൾ പങ്കുവച്ച് ദിയ കൃഷ്ണ
സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറും കുടുംബവും, അടുത്തിടെയാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം. ഇപ്പോൾ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ദിയയുടെയും ഭർത്താവ് അശ്വിന്റെയും കുടുംബം. ഗർഭകാല വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഞ്ചാംമാസം കഴിയാറായെന്നും വളകാപ്പ് ചടങ്ങുകൾ ആചാരമനുസരിച്ച് നടത്തുമെന്നും ദിയ യു ട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബേബി മൂൺ മിക്കവാറും മാലിദ്വീപിൽ വച്ചായിരിക്കും എന്നും ദിയ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ദിയയുടെ ബേബി മൂൺ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങളാണ് ദിയ പങ്കുവച്ചിരിക്കുന്നത്. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പൺ നെറ്റ് സ്കർട്ടുമാണ ദിയയുടെ വേഷം. നിറവയറിൽ കൈവച്ച് മെർമേഡ് ലുക്കിലാണ് ദിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്കകം ആരാധകരുടെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. മത്സ്യകന്യകയെ പോലെ ഒരമ്മ എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.