പുകയില ഉല്പന്നങ്ങളും പണവുമായി പിടിയിൽ
Monday 07 April 2025 1:21 AM IST
നെടുമങ്ങാട്: ഇരുനൂറോളം നിരോധിത പുകയില ഉല്പന്നങ്ങളും ഇവ വില്പന നടത്തിയ വകയിൽ ലഭിച്ച ഇരുപത്തിനാലായിരം രൂപയും നെടുമങ്ങാട് ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. അരുവിക്കര മേലേ പനവിളാകത്തു പുത്തൻ വീട്ടിൽ എസ്.അജയകുമാറിന്റെ വീട്ടിലെ അടുക്കളയിൽ മൂന്നു പ്രഷർ കുക്കറിനകത്താണ് പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. പരിശോധനയ്ക്ക് സബ് ഇൻസ്പെക്ടർ ഓസ്റ്റിൻ നേതൃത്വം നൽകി.അജയകുമാറിനെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.