വീട് കുത്തിത്തുറന്ന് 4പവൻ മോഷ്ടിച്ചു
Monday 07 April 2025 1:23 AM IST
വിഴിഞ്ഞം: വീട് കുത്തിത്തുറന്ന് അലമാരയിൽസൂക്ഷിരുന്ന 4 പവന്റെ മാല മോഷ്ടിച്ചു. വിഴിഞ്ഞം പയറ്റുവിള അക്ഷയ് ഭവനിൽ പ്രിയയുടെ വീട്ടിലാണ് മോഷണം നടന്നത്. സൈന്യത്തിൽ ജോലി ചെയ്യുന്ന ഭർത്താവ് ജ്യോതിഷിനൊപ്പം കഴിഞ്ഞ മേയ് മുതൽ ഊട്ടിയിലെ വെല്ലിംഗ്ടണിലായിരുന്നു പ്രിയ.വീടിന്റെ താക്കോൽ പ്രിയയുടെ പിതാവിന്റെ കൈവശമായിരുന്നു.ഇന്നലെ രാവിലെ വീട് വൃത്തിയാക്കാൻ പ്രിയയുടെ പിതാവ് പ്രകാശൻ എത്തിയപ്പോഴാണ് വാതിൽ കുത്തിപ്പൊളിച്ചനിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ബെഡ് റൂമിലെയും അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിൽ കണ്ടത്.