കാപ്പ കേസിൽ വീണ്ടും അറസ്റ്റിൽ

Monday 07 April 2025 1:30 AM IST

കഴക്കൂട്ടം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ് അഷ്റഫ് (30), മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത് എ.ആർ.എസ് മൻസിലിൽ ഷഹീൻകുട്ടൻ (30 )എന്നിവർ കാപ്പാ കേസിൽ വീണ്ടും അറസ്റ്റിലായി. മോഹനപുരം കബറഡിനെടുവം ദാരുൽ ഇഹ്‌സാൻ വീട്ടിൽ നൗഫലിനെ(27) കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ ഇവരെ മറ്റു കേസുകളിലായി കാപ്പാ നിയമപ്രകാരം മംഗലപുരം പൊലീസ് വീണ്ടും അറസ്റ്റ്ചെയ്യുകയായിരുന്നു. 2023ലും ഇവർ കാപ്പാനിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഷെഹിൻ കുട്ടനെതിരെ പോക്സോ കേസടക്കം പതിനഞ്ചും മുഹമ്മദ് അഷ്റഫിനെതിരെ 25കേസുകളുമുണ്ടെന്ന് മംഗലപുരം എസ്.എച്ച്.ഒ ഹേമന്ത് കുമാർ പറഞ്ഞു.