വഴികാട്ടി അമ്മയെന്ന് അരുൺകുമാർ

Monday 07 April 2025 12:49 AM IST

മധുര: എസ്.എഫ്.ഐയിലൂടെ നേരിട്ട് പാർട്ടി സെന്ററിലെത്തിയ അനുഭവവുമായാണ് ആർ.അരുൺ കുമാർ പി.ബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സി.ഐ.ടി.യു നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ ഹേമലതയുടെ മകനും എസ്.എഫ്.ഐ മുൻ ദേശീയ അദ്ധ്യക്ഷനുമാണ്.

ആന്ധ്രാ സ്വദേശിയായ അരുൺ ഹൈദരാബാദ് സർവകലാശാലയിലെ ബിരുദ പഠനത്തിന് ശേഷമാണ് മാതാപിതാക്കൾക്കൊപ്പം ഡൽഹിയിലെത്തിയത്. ഹൈദരാബാദിൽ പഠന കാലത്ത് എസ്. എഫ്.ഐയിൽ സജീവം. 2003ൽ ഡൽഹിയിലെത്തിയ ശേഷമാണ് എസ്.എഫ്.ഐ ദേശീയ അദ്ധ്യക്ഷനാകുന്നത് തുടർന്ന് നേരിട്ട് സി.പി.എം പാർട്ടി സെന്ററിൽ ദൗത്യം ലഭിച്ചു.

മുതിർന്ന നേതാക്കളുടെ ഒഴിവിൽ അവസരം ലഭിച്ചത് വലിയ ഉത്തരവാദിത്വമാണെന്ന് അരുൺകുമാർ കേരളകൗമുദിയോട് പറഞ്ഞു. മറ്റ് യുവാക്കൾക്കൊപ്പം ഒന്നിച്ച് പുതിയ അദ്ധ്യായം കുറിക്കും. കേന്ദ്ര കമ്മിറ്റിയിൽ ഒപ്പമുണ്ടായിരുന്ന അമ്മ ഹേമലതയാണ് വഴികാട്ടിയെന്നും അരുൺകുമാർ പറഞ്ഞു. പ്യൂപ്പിൾസ് ഡെമോക്രസി എഡിറ്റർ മമതയാണ് ഭാര്യ. മകൻ: അർനാഫ്.