സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

Monday 07 April 2025 12:55 AM IST

തൃശൂർ: മുക്കാട്ടുകര രാജീവ് ഗാന്ധി സാംസ്‌കാരിക വേദി ക്ലബിന്റെയും ആത്രേയ ഹോസ്പിറ്റലിന്റെയും ദൃശ്യം ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫാ. പോൾ പിണ്ടിയാൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി.ഡി.സെബീഷ് അദ്ധ്യക്ഷനായി. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്യാമള മുരളീധരനും സെന്റ് ജോർജസ് എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസി മരിയ തുടങ്ങിയവർ മുഖ്യാതിഥികളായി.

ജെൻസൻ ജോസ് കാക്കശ്ശേരി, സി.വി.ഷാജു, ജോൺ സി.ജോർജ്, ഡോ. തോമസ് തോട്ടപ്പിള്ളി, അജീഷ് സത്യം വിശ്വം എന്നിവർ പ്രസംഗിച്ചു. ജോസ് കുന്നപ്പിള്ളി, സി.ഡി.റാഫി, കെ.കെ.ആന്റോ, സി.കെ.ജോൺ, കെ.കെ.ശശി, ഇ.വി.വിൽസൺ, ടി.എ.ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.