'തൊഴിലാളികൾക്ക് സർക്കാർ ശാപമായി'
Monday 07 April 2025 12:56 AM IST
തൃശൂർ: തൊഴിലാളി വർഗ പ്രത്യയശാസ്ത്രത്തിലൂന്നി പ്രവർത്തിക്കുകയും അധികാരത്തിലേറുകയും ചെയ്ത ഇടതുസർക്കാർ തൊഴിലാളികൾക്ക് ശാപമായെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി വി.എം.ഷൈൻ. കളക്ടറേറ്റിലേക്ക് യൂണിയൻ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഡോ: സിബി അജിത്ത് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.രാമചന്ദ്രൻ, ട്രഷറർ ഇ.കെ.സുധീർ, സി.എം.അനീഷ് കുമാർ, ഫിന സ്റ്റീഫൻ, ടി.എം.ഫൈസൽ, പി.ആർ.അനൂപ്, പി.എസ്.അനിത, ജി.സനൽ, കെ.പി.ഗിരീഷ്‌കുമാർ, ടി.കെ.ജോസഫ്, പി.ജെ. ബിജു എന്നിവർ പ്രസംഗിച്ചു. എം.സന്ദീപ്, അനൂപ് വിജയൻ, സൈജോ ചാലിശ്ശേരി, കെ.ജി.ജയകൃഷ്ണൻ, ബി.ബി.നഗീന, പി.യു.സാജിത, എം.ആർ.സുരേഷ്, ടി.വി.അനിൽകുമാർ, പി.ജി.പോൾസൺ, ആർ.ശ്രീറാം എന്നിവർ നേതൃത്വം നൽകി.