വിളക്കുമാടം റോഡ് നിർമ്മാണം തുടങ്ങി
Monday 07 April 2025 1:02 AM IST
അരിമ്പൂർ: ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന വെളുത്തൂർ വിളക്കുമാടം റോഡിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അധ്യക്ഷയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ മുഖ്യാതിഥിയായി. റോഡിന്റെ ഒന്നര കിലോമീറ്റർ ദൂരം നിർമ്മാണം മുമ്പ് കഴിഞ്ഞിരുന്നു. ബാക്കിയുള്ള ഭാഗത്തുള്ള നിർമ്മാണമാണ് ഇപ്പോൾ ആരംഭിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ ആകെ നാല് കോടി രൂപയോളം ചെലവ് വരും.
അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി.സജീഷ്, നീതു ഷിജു, ഷിമി ഗോപി, കെ.രാഗേഷ്, സി.പി.പോൾ, കെ.ആർ.ബാബുരാജ്, അന്തിക്കാട് ബ്ലോക്ക് എ.ഇ.വൈശാഖൻ തുടങ്ങിയവർ പങ്കെടുത്തു.