കുടുംബസംഗമവും സാംസ്കാരിക സദസ്സും

Monday 07 April 2025 6:18 PM IST

കണിച്ചാർ: കാപ്പാട് സാംസ്കാരിക വേദി ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയ വാർഷികാഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമവും സാംസ്കാരിക സദസും ശ്രീനാരായണ ഗുരു മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി അനുസ്മരണ പ്രഭാഷണവും സെബാസ്റ്റ്യൻ കുന്നുംപുറത്തിന്റെ വീട്ടുമുറ്റത്ത് നടന്നു. ശ്രീനാരായണ ഗുരു ഗാന്ധിജി സംഗമ ശതാബ്ദി അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് കുടുംബശ്രീ മിഷൻ കണ്ണൂർ ജില്ലാ കോഡിനേറ്റർ എം.വി. ജയൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി പ്രസിഡന്റ് എം.വി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു.എം.വി.മുരളീധരൻ, എൻ.ജിൽസ്, ടോം അഗസ്റ്റിൻ, തോമസ് കുന്നുംപുറം എന്നിവർ സംസാരിച്ചു. ഷൈനി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ വനിതാവേദി അംഗങ്ങളുടെ ഗാനാലാപനം നടന്നു.ടി.ആർ.പ്രസാദ്, പ്രജിത്ത് പൊന്നേൻ എന്നിവർ നേതൃത്വം നൽകി.