ജെ.ഡി.എസ് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം
Monday 07 April 2025 6:23 PM IST
കാഞ്ഞങ്ങാട്: ജെ.ഡി.എസ് കാസർകോട് ജില്ല കമ്മറ്റി ഓഫീസ് കാഞ്ഞങ്ങാട് അശോക മഹാൾ ബിൽഡിംഗിൽ ജില്ല പ്രസിഡന്റ് പി.പി.രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം നൗഫൽ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.വൈ.അജയകുമാർ , ജില്ല സെക്രട്ടറി ഹമീദ് കോസ്‌മോ , മഹിളാ ജനത നേതാവ് സുമ രാജു, ദളിത് സെന്റർ ജില്ല പ്രസിഡന്റ് രഘുറാം ചന്ദ്രം പള്ള, മണ്ഡലം പ്രസിഡന്റുമാരായ കെ.പ്രിജു , കരീം മയിൽ പാറ , വി. വെങ്കിടേഷ്, യുവ ജനതാദൾ ജില്ലാ പ്രസിഡന്റ് അസ്സിസ് കുന്നിൽ , ദിലീപ് മേടയിൽ, പ്രമീള ദിലീപ്, സണ്ണി ജോസഫ്, എ.യു. മത്തായി എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എം.ബാലകൃഷ്ണൻ സ്വാഗതവും ശിവദാസൻ നന്ദിയും പറഞ്ഞു.