എച്ച്.എൽ.എല്ലിന് വജ്രജൂബിലി

Tuesday 08 April 2025 6:23 AM IST

തിരുവനന്തപുരം: എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഫാക്ടറി ഡേയുടെയും ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി പ്രവർത്തന പദ്ധതികളുടെയും ഉദ്ഘാടനം എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (ഇൻചാർജ്) ഡോ.അനിതതമ്പി നിർവഹിച്ചു.5 വർഷത്തെ വികസന പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി 'വിഷൻ 2030' പദ്ധതിയും നടപ്പാക്കും.ഫാക്ടറി ഡേയോടനുബന്ധിച്ച് പതാക ഉയർത്തലും,നടപ്പാതയുടെ ഉദ്ഘാടനവും നടന്നു. ഡയറക്ടർ (മാർക്കറ്റിംഗ്) എൻ.അജിത്ത്,സീനിയർ വൈസ് പ്രസിഡന്റ് (ടി ആൻഡ് ഒ) ആൻഡ് ജി.ബി.ഡി.ഡി (ഇൻചാർജ്) വി.കുട്ടപ്പൻ പിള്ള,പേരൂർക്കട യൂണിറ്റ് ചീഫ് എൽ.ജി.സ്മിത,പേരൂർക്കട ഫാക്ടറി സീനിയർ എച്ച്.ആർ ഹെഡ് രമേഷ് മോഹൻ എന്നിവർ പങ്കെടുത്തു.