ഗുരുജി വിദ്യാമന്ദിരം വാർഷികാഘോഷം
മാവുങ്കാൽ: ഏച്ചിക്കാനം ഗുരുജി വിദ്യാമന്ദിരത്തിന്റെ നാൽപ്പതാമത് വാർഷികാഘോഷം വിദ്യാലയ അങ്കണത്തിൽ മുൻ കോട്ടയം കളക്ടർ ഡോ.പി.കെ.ജയശ്രീ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് സി യതീൻ അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകയായി എൻട്രോൾ ചെയ്ത കെ.വി. ജ്യോതിക റാണിയെയും ഏച്ചിക്കാനത്തെ ശ്രീദേവി നാരായണനെയും ഡോ.പി.കെ.ജയശ്രീ പൊന്നാട അണിയിച്ച് ആദരിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി പി.ഗണേശൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ.എ.സി.പത്മനാഭൻ, ബാബു അഞ്ചാംവയൽ, എ.വേലായുധൻ, പി.കൃഷ്ണൻ, ബിനോരാജ് കോട്ടപ്പാറ , കെ.പി.കരുണാകരൻ, ശ്രദ്ധ എന്നിവർ സംസാരിച്ചു. വിദ്യാലയസമിതി സെക്രട്ടറി പി.പുഷ്പലത സ്വാഗതവും സ്‌കൂൾ പ്രധാനാദ്ധ്യാപിക ടി.ആർ.ഷീജ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ നൃത്തനൃത്ത്യങ്ങളും കലാപരിപാടികളും വിദ്യാലയ മാതൃസമിതിയുടെ തിരുവാതിരയും അരങ്ങേറി.