സെമിനാർ

Tuesday 08 April 2025 4:36 AM IST

തിരുവനന്തപുരം:തിരുവനന്തപുരം വൈ.എം.സി.എ സംഘടിപ്പിച്ച സാഹിതീയം പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന 'കേരള വിദ്യാഭ്യാസം സാദ്ധ്യതകളും വെല്ലുവിളികളും' സെമിനാർ മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ് ഉദ്ഘാടനം ചെയ്തു.വൈ.എം.സി.എ പ്രസിഡന്റ് അഡ്വ.ഇടിക്കുള സക്കറിയ അദ്ധ്യക്ഷനായി.കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ.വി.എസ്.ഹരീന്ദ്രനാഥ് മോഡറേറ്ററായിരുന്നു. എം.ടിയുടെ സാഹിത്യ - സിനിമ ജീവിതത്തെക്കുറിച്ച് അന്തരിച്ച കിഷോർ എഴുതിയ 'എം.ടി കഥയുടെ യൗവനം' എന്ന പുസ്തകം ചടങ്ങിൽ ഡോ.ജാൻസി ജെയിംസ് പ്രസിഡന്റ് അഡ്വ.ഇടിക്കുള സക്കറിയയ്ക്കു നൽകി പ്രകാശനം ചെയ്തു. മുൻ കേന്ദ്ര സാഹിത്യ അക്കാഡമി അംഗം ഡോ.കായംകുളം യൂനുസ്,രചന ഫൗണ്ടേഷൻ ചെയർമാൻ കെ.ഭാസ്കരൻ,ജനറൽ സെക്രട്ടറി ടിബു.പി.ജോസഫ് എന്നിവർ പങ്കെടുത്തു.